Projectpiece Affiliates
Projectpiece Affiliates

Kerala Matters

May 02, 2021

സിനിമ വല്ലാതെ മാറി

തിയേറ്റർ മറന്ന് സിനിമയെ സ്നേഹിക്കണോ?

0 Readers

ആദ്യ കോവിഡ് തരംഗവും, ലോക്കഡോണും മലയാള സിനിമയും

നമ്മൾ മലയാളികൾ ഒരു മലയാള സിനിമയ്ക്കു വേണ്ടി അക്ഷമരായി കാത്തിരുന്ന ഒരു വര്ഷം ആയിരുന്നു 2020. Lockdown സമയത്തു ഇരിക്കെ വെറും രണ്ടേ രണ്ടു മലയാളം സിനിമയാണ് OTT റിലീസ് ആയിട്ട് ഇറങ്ങിയത്. മഹേഷ് നാരായണന്റെ 'C U SOON'- ഉം , 'സൂഫിയും സുജാതയും' ആയിരുന്നു ആ രണ്ടു ചിത്രങ്ങൾ. Lockdown നിയമങ്ങളിൽ സർക്കാർ ക്രെമേണ ഇളവ് വരുത്തിയിട്ടും, സിനിമാ ഹാളുകൾ വളരെക്കാലം അടഞ്ഞു തന്നെ കിടന്നു. അവസാനം ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ന്റെ പ്രശ്നങ്ങൾ പരിഹരിച്ചു സർക്കാർ പരമാവധി 50% ഒക്യുപെൻസിയോടെ മാത്രം മൂവി ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.

സിനിമ തീയേറ്ററുകൾ ഒടുവിൽ തുറക്കുന്നു

അങ്ങനെ, 2nd ഷോ (9 PM - 11.30 PM) ഒഴികെയുള്ള എല്ലാ പതിവ് ഷോകളും തീയേറ്ററുകാർ നടത്തുന്നു. Lockdown കാലയളവിനു മുമ്പോ അതോ അതിനു ശേഷമോ മാത്രം നിർമ്മാണം പൂർത്തിയായ രണ്ട് സിനിമകൾ മാത്രം സാവധാനത്തിൽ റിലീസ് ചെയ്തു. എന്നിരുന്നാലും സിനിമാ ഹാളുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുവാൻ ഇതിനു ഒന്നും കഴിയാതെ പോയി. ഇതിനു കാരണം കൊറോണ വൈറസ് ബാധിച്ചേക്കുമോ എന്ന ഭീതിയും, കുടുംബങ്ങൾ സിനിമ കാണാൻ ഇഷ്ടപ്പെടുന്ന സമയത്തു (2nd show) ഷോ ഇല്ലാത്തതും ആയിരുന്നു.

വിഷുവും, ബക്രീദും സിനിമയെ കൈ വെടിഞ്ഞപ്പോൾ

2021 മാർച്ച് തുടക്കത്തോടെ 2nd ഷോകൾ (9 PM - 11.30 PM) തിയേറ്ററുകളിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും, തിയറ്റർ ഉടമകളും, വിതരണക്കാരും ഇത് മാന്ദ്യത്തെ അകറ്റുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. താമസിക്കാതെ ഒരു കൂട്ടം സിനമകൾ ഒന്നിന് പുറകെ ഒന്നായി റിലീസ് ചെയ്തു വിട്ടു. കോവിഡ് കാലഘട്ടത്തിനു മുമ്പേ ഒരു വർഷം മുമ്പ് റിലീസിന് തയ്യാറായിരുന്ന ‘കുഞ്ഞാലി മരക്കാർ’ പോലുള്ള Big ബജറ്റ് സിനിമകളും, വിഷുവിന്റെ സമയത്ത് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ജനക്കൂട്ടം ഇതുവരെ സിനിമാ ഹാളുകളിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടില്ലെന്ന് നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തോന്നിയപ്പോൾ ‘കുഞ്ഞാലി മരക്കാർ’ - റുടെ റിലീസ് വീണ്ടും മാറ്റിവച്ചു. 2021 ൽ മലയാളത്തിൽ റിലീസ് ചെയ്ത 40 സിനിമകളിൽ (അതിൽ 10 എണ്ണം OTT റീലീസ്‌ -ഉം), 2 സിനിമകൾ മാത്രമേ കുറഞ്ഞത് നിർമ്മാണച്ചെലവെങ്കിലും വീണ്ടെടുത്തതായുള്ളൂ, ഹിറ്റ്, സൂപ്പർ ഹിറ്റുകൾ എന്നീ വിശേഷണങ്ങൾ ഒന്നും ഇല്ലാതെ. മമ്മൂട്ടി അഭിനയിച്ച ‘ദി പ്രീസ്റ്റ്’ -ഉം, താരതമ്യേന കുറഞ്ഞ ബജറ്റ് ചിത്രമായ ‘ഓപ്പറേഷൻ ജാവ’ - ഉം മാത്രമാണ് തിയേറ്ററുകളിൽ സാമാന്യം ഭേദപ്പെട്ട കളക്ഷൻ നേടിയത്.

OTT പ്ലാറ്റ്ഫോമുകളും മലയാള സിനിമയും

അതെന്തായാലും ലോക്കഡൗണിനു മുൻപേയും, പിന്പേയും, ലോക്കഡോൺ സമയത്തും എല്ലാമായിട്ടു നല്ല കുറെ മലയാള സിനിമകൾ പുറത്തു വന്നു. ആളുകൾക്ക് വീട്ടിൽ ഇരുന്നു കാണാൻ കഴിയുന്നത് കൊണ്ടും, subtitles ഉള്ളത് കൊണ്ടും, അവക്ക് നല്ല സ്വീകാര്യത ലഭിച്ചു. മലയാളികൾ ക്കു പുറമെ മറ്റു ഭാഷക്കാർക്കും അത് കണ്ടു രസിക്കാനും അഭിപ്രായം പറയാനും അവസരം ലഭിച്ചു എന്നുള്ളതാണ് മറ്റൊരു ആകർഷകം ആയ ഘടകം ആയതു. മികച്ച നിലവാരത്തിനും ഉള്ളടക്കത്തിനും ഈ സിനിമകൾ രാജ്യം ഒട്ടാകെയുള്ള നിരൂപകരുടെ പ്രശംസ നേടി. അവയിൽ ഏറ്റവും ശ്രദ്ധേയമായ സിനിമകൾ 1) ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, 2) ‘ദൃശ്യം - 2’, 3) ‘ലവ്’, 4) ‘ജോജി’. ഒടിടി പ്ലാറ്റ്ഫോമുകളിൽ തന്നെ Amazon Prime-ന് മികച്ച സ്വീകാര്യത ലഭിച്ച സിനിമകൾ നൽകാൻ കഴിഞ്ഞു, അതേസമയം Netflix പ്രേക്ഷകർക്ക് സമ്മാനിച്ച മലയാള സിനിമകൾ നിരാശപ്പെടുത്തി. Netflix -ൽ സ്ട്രീം ചെയ്ത അത്തരമൊരു ചിത്രമായിരുന്നു ‘ഇരുൾ’, ഫഹദ് ഫാസിലിനെ പോലെ അഭിനേതാക്കൾ ഉണ്ടായിരുന്നിട്ടും, ഈ സിനിമ എല്ലാ മേഖലകളിലും ദയനീയമായി പരാജയപ്പെട്ടു, ഇത് 2021 ലെ ഏറ്റവും മോശം മലയാള സിനിമയായി മാറി. 2021 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമയായ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ പോലുള്ള സിനിമകളെ OTT വമ്പൻമാരായ Amazon Prime, Netflix എന്നിവ നിരസിച്ചതിനാൽ, അങ്ങനെ യുള്ള ചെറിയ സിനിമകൾ പ്രദര്ശിപ്പിക്കാനായി Neestream എന്ന് പേരുള്ള ഒരു പുതിയ OTT പ്ലാറ്റഫോം മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ മാത്രമായി നിലവിൽ വന്നു . അതുല്യവും ശക്തവുമായ അവതരണരീതിയിലൂടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ വ്യാപകമായ പ്രശംസ നേടി. തിയേറ്റർ റിലീസ് ചിത്രങ്ങളോട് താരതമ്യം ചെയ്യുമ്പോൾ, OTT റിലീസ് സിനിമകളുടെ ഉള്ളടക്കം വളരെ നന്നാവാനും തുടങ്ങി, അതിനു കാരണം തിയേറ്ററിൽ എത്തുന്ന Mass -നെയും ലോ ക്ലാസ്സിനെയും പ്രീതിപ്പെടുത്തേണ്ട ആവശ്യം OTT --ൽ ഇല്ലാത്തതിനാൽ ആയിരുന്നു. ഫഹദ് ഫാസിലിനെപ്പോലുള്ള ചില അഭിനേതാക്കൾ മിക്കവാറും OTT റിലീസുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, അവിടെ അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് പ്രകടിപ്പിക്കാൻ മികച്ച അവസരങ്ങൾ ഉണ്ടായി. ഇക്കാരണത്താൽ എക്സിബിറ്റേഴ്സ് അസോസിയേഷൻ, സിനിമാ തിയേറ്ററുകളിൽ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദർശനം നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തി. അത് എന്തിരുന്നാലും ചില കാര്യങ്ങൾ അങ്ങനെയാണ് ആകുന്നത്, അത് ഒരിക്കലും തടയാൻ കഴിയില്ല. കാലം കഴിയുന്തോറും സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ്. സിനിമയിലെ വലിയ താരങ്ങൾ ഇല്ലെങ്കിലും, വലിയ വേദികൾ ഇല്ലെങ്കിലും, ഷോ നടക്കുക തന്നെ ചെയ്യും, അത് തിയേറ്ററിൽ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലോ, ഫോണിലോ, TV - യിലോ വരികെ തന്നെ ചെയ്യും. ഭാവിയിൽ വരാനിരിക്കുന്ന മലയാള സിനിമകളുടെ ആകൃതി OTT നിർണ്ണയിക്കും. OTT സ്ക്രീനിംഗ് ഉപയോഗപ്പെടുത്തിയാൽ ലോകത്തിലെ അടുത്ത കൊറിയൻ സിനിമകൾ ആകാൻ മലയാള സിനിമയ്ക്ക് കഴിവും സാധ്യതയും ഉണ്ട്. കൂടാതെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' പോലുള്ള നല്ല ഉള്ളടക്കമുള്ള സിനിമകൾ മാത്രം വിലമതിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയും; ‘ഇരുൾ’ പോലെയുള്ള മോശം സിനിമകൾ നിരാകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ നല്ല സിനിമകൾ മാത്രം അവശേഷിക്കും നമ്മുടെ ഈ കൊച്ചു മലയാളത്തിൽ.

കോവിഡിന്റെ രണ്ടാം തരംഗം

ഏപ്രിൽ ആദ്യ വാരത്തോടെ കോവിഡിന്റെ രണ്ടാം തരംഗം കേരളത്തെ വല്ലാതെ ബാധിച്ചു. പകർച്ചവ്യാധി ഭയം പ്രേക്ഷകരെയും പിടികൂടി അങ്ങനെ അവർ തീയേറ്ററുകളിലേക്കു തീരെ വരാതെ ആയി. രോഗികളുടെ എണ്ണം വർധിച്ചപ്പോൾ സിനിമ തിയേറ്ററുകളുടെ പ്രവർത്തനം പൂർണമായും നിറുത്തി കൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. വീണ്ടും പൂർണ്ണമായ lockdown ഉള്ള സാധ്യതയും തള്ളി കളയാൻ വയ്യാതെ ആയി. അങ്ങനെ മലയാള സിനിമ വീണ്ടും അസ്ഥിരതയിലേക്കു എടുത്തു ഏറിയ പെട്ടിരിക്കുന്നു. മലയാളി യുടെ തിയേറ്ററിൽ പോയി സിനിമ കാണുന്ന സംസ്കാരത്തിന് കോട്ടം തട്ടി തട്ടി അങ്ങനെ ഒരു സാധ്യത ഇനി ഇല്ലാതെ ആകാനും സാധ്യത യുള്ള തായി പല വിദഗ്ദ്ധരും അഭിപ്രായപ്പടുന്നു..

ടിക്കറ്റ് കൗണ്ടറിൽ നിന്ന് വിരൽത്തുമ്പിലേക്ക് ഇനിയെത്ര ദൂരം?

മുകളിൽ പറയുന്ന വസ്തുതകൾ എല്ലാം കണക്കാക്കി ഇനി നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിയാൽ താഴെ പറയുന്ന കാര്യങ്ങളിലെ സാധ്യതകൾ നിങ്ങള്ക്ക് കാണാം.
✦ നിർമ്മാണത്തിലുണ്ടായിരുന്ന മിക്ക സിനിമകളും കൂടുതൽ നഷ്ടം ഒഴിവാക്കുന്നതിനായി OTT റിലീസിലേക്ക് മാറും.
✦ സിനിമാ തിയേറ്ററുകൾ നഷ്ടം നികത്താൻ ആയി അവ കൺവെൻഷൻ സെന്ററുകളായും, മീറ്റിംഗ് ഹാളുകളായും പ്രവർത്തിച്ചേക്കാം.
✦ വലിയ Budget സിനിമകൾ നിർമ്മിക്കുന്നത് പൂർണ്ണമായും നിറുത്തലാകും, കാരണം അവ പ്രദർശിപ്പിക്കാനും ലാഭമുണ്ടാക്കാനും തിയേറ്ററുകൾ ഉണ്ടാകില്ല.
✦ സിനിമ കാണാനുള്ള ഏറ്റവും ജനപ്രിയ വേദിയായി OTT മാറും.
✦ DVD കൾ അപ്രത്യക്ഷമാകും, കാഴ്ചക്കാർ സിനിമ കാണുന്ന മാധ്യമങ്ങൾ സാറ്റലൈറ്റ് ചാനലുകൾ, ഇന്റർനെറ്റ് സൈറ്റുകൾ, OTT എന്നിവ മാത്രം ആയിരിക്കും.
✦ മുമ്പത്തെപ്പോലെ ലാഭകരമല്ലാത്തതും സിനിമകളുടെ ബജറ്റും, വ്യാപ്തിയും, തോതും കുറഞ്ഞതുമായ സാഹചര്യത്തിൽ സിനിമാ പ്രൊഫഷണലുകളുടെയും അഭിനേതാക്കളുടെയും പ്രതിഫലം ഗണ്യമായി കുറയും.
✦ Super Star ആശയം ഭാവിയിൽ നിലനിൽക്കില്ല, മാത്രമല്ല യഥാർത്ഥ കഴിവുള്ള ആർക്കും OTT പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന ചെറിയ സിനിമകളിലൂടെ കൂടുതൽ അവസരങ്ങൾ ലഭിക്കും. (ഏറ്റവും മികച്ച ഉദാഹരണം ‘തിരികെ’ NeeStream-ൽ സ്ട്രീം ചെയ്ത ഒരു ചെറിയ സിനിമ)
✦ ദേശീയ തലത്തിലും ആഗോള തലത്തിലും മലയാള സിനിമകൾ കൂടുതൽ പ്രശംസിക്കപ്പെടും. ഇതിനു കാരണം OTT പ്ലാറ്റ്ഫോമിൽ നല്ല സബ്ടൈറ്റിലിംഗ് ഉള്ളതിനാൽ മലയാളികളല്ലാത്തവർക്ക് പോലും മലയാള സിനിമകളുടെ ഉള്ളടക്കം മനസിലാക്കാനും, ആസ്വദിക്കാനും കഴിയും.
✦ കർശനമായ സെൻസർ നിയമങ്ങളിൽ നിന്ന് സിനിമകൾ കൂടുതൽ സ്വതന്ത്രമാകും. OTT റിലീസുകളിൽ സെൻസറിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ വളരെ കുറവാണ്, കാരണം സിനിമാ സെർറ്റിഫിക്കേഷൻ പ്രായം അടിസ്ഥാനമാക്കിയുള്ളതാണ്.