തുടര്‍ഭരണം പ്രവചിച്ച് എക്സിറ്റ്പോൾ; ബിജെപിക്ക് അഞ്ച് സീറ്റുകള്‍ വരെ;
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസും. 77 മുതല്‍ 86 സീറ്റുകള്‍ വരെ ഇടതുമുന്നണി നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ പറയുന്നത്.
ഇടതുമുന്നണിക്ക് 42 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും ലഭിക്കും. എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് എല്‍ഡിഎഫിന് സര്‍വ്വേ മുന്നേറ്റം പ്രവചിക്കുന്നത്. —Reporter Live
കൂടുതൽ വാർത്തകൾക്കായ്: